നടുവണ്ണൂർ
മന്ദങ്കാവ് പാലിയേറ്റീവ് മേഖലാ കമ്മിറ്റി സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണവും കോവിഡ് മഹാമാരി കാലത്തെ പ്രതിരോധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ആശാവർക്കർമാർക്കുള്ള അനുമോദ ചടങ്ങും കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എം കെ ജലീൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി സുധീഷ്, വാർഡ് മെമ്പർ പി സുജ, നടുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി പി കെ നാരായണൻ, സി എം നാരായണൻ, ദിൽഷ മക്കാട്ട്, അനുമോദനം ഏറ്റുവാങ്ങിയ ആശാവർക്കർമാരായ കെ എം സ്മിത, കെ കെ ഷീജ, എൻ സി ബിന്ദു എന്നിവർ സംസാരിച്ചു. പി സുധൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..