25 April Thursday

കരുതലിന്റെ സ്നേഹസ്പർശമൊരുക്കി യുവത

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ കമ്മിറ്റിയുടെ ആംബുലൻസ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നു

വടകര
കോവിഡ് മഹാമാരിയിലും കരുതലിന്റെ സ്നേഹസ്പർശമൊരുക്കി യുവത. ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. 
ബിരിയാണി ചലഞ്ചും, അക്രി പെറുക്കിയും  മത്സ്യംവിറ്റും സമ്മാന നിധി നടത്തിയുമാണ്  ആംബുലൻസിനായി ധനം സമാഹരിച്ചത്. പുതിയാപ്പിൽ നടന്ന ചടങ്ങിൽ പി കെ ശശി അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ പി ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി എൻ കെ അഖിലേഷ്, വി വിവേക്, വി പി സുജിത്ത്, പി പി സുജിത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top