23 April Tuesday

873 പേര്‍ കൂടി നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
കോഴിക്കോട്‌
വെള്ളിയാഴ്‌ച 873 പേരെക്കൂടി കോവിഡ്‌ നിരീക്ഷണത്തിലാക്കി. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവർ  31425 ആയി. ഇതുവരെ 1,14,762 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 352 പേരുൾപ്പെടെ 3481 പേർ ആശുപത്രികളിലുണ്ട്‌.
വെള്ളിയാഴ്‌ച 361 പേർകൂടി എത്തിയതോടെ ആകെ നിരീക്ഷണത്തിലുള്ള പ്രവാസികൾ  4752 പേരായി. 500 പ്രവാസികൾ കോവിഡ് കെയർ സെന്ററുകളിലും, 4168 പേർ വീടുകളിലും, 84 പേർ ആശുപത്രിയിലുമാണ്‌. ഇതുവരെ 43990 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
8734 സ്രവ സാംപിൾ പരിശോധനയ്‌ക്കയച്ചു. ആകെ 4,87,819 സാംപിളിൽ 4,86,748  ഫലം ലഭിച്ചു. ഇതിൽ 4,52,296 നെഗറ്റീവ് ആണ്.  1071  ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top