വടകര
നിപാ മരണമുണ്ടായ ആയഞ്ചേരി മംഗലാട് പ്രദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികൾ സന്ദർശിച്ചു. ശനി പകൽ രണ്ടരയോടെയാണ് കേന്ദ്രസംഘം എത്തിയത്. വവ്വാൽ സാന്നിധ്യമുള്ള പ്രദേശത്തെ അടക്കയുടെ സാമ്പിളുകൾ, വവ്വാലുകൾ ചേക്കേറുന്ന സമയ വിവരം എന്നിവ ശേഖരിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിക്കിലെ ഡോ. എം സന്തോഷ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോ ഓർഡിനേറ്റർ ഡോ. ബിന്ദു, ഡോ. രജസി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടോം വിൽസൺ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്തംഗങ്ങളും ഒപ്പമുണ്ടായി.
മംഗലാട്ടെ മുഴുവൻ വീടുകളിലും പനി സർവേ പൂർത്തിയായി. റിപ്പോർട്ട് മെഡിക്കൽ ഓഫീസർ ഹൃദ്യയ്ക്ക് കൈമാറി.
ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ജെഎച്ച്ഐമാരായ സന്ദീപ്, ഫാത്തിമത്ത് നൂറ തുടങ്ങിയവർ പങ്കെടുത്തു. ജെപിഎച്ച്എൻ സീന, ആശാവർക്കർ റീന, ആരോഗ്യ വളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആർആർടി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..