കോഴിക്കോട്
നിപാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനംവകുപ്പ് പ്രത്യേക സമിതി രൂപീകരിച്ചു. വനസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയായ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമാണ് പ്രത്യേക സമിതി.
നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ ചീഫ് കോ ഓർഡിനേറ്ററായാണ് സമിതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..