കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഉപയോഗിച്ച സൂചികൾ നീക്കിത്തുടങ്ങി. ഐഎംഎയാണ് ഉപയോഗിച്ച സൂചികൾ കൊണ്ടുപോയിരുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാലുമാസമായി ഇത് തടസ്സപ്പെട്ടിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്ന വീപ്പകളിലാണ് സൂചികൾ കൊണ്ടുപോയിരുന്നത്. ഇതിന് ഒന്നിന് 115 രൂപയാണ് വില. 250 രൂപ വിലയുള്ള ഐഎംഎ നൽകുന്ന വീപ്പകളിൽ മാത്രമേ സൂചികൾ കൊണ്ടുപോകുകയുള്ളൂവെന്ന് ഐഎംഎ നിലപാട് സ്വീകരിച്ചതോടെയാണ് സൂചികൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായത്. പ്രതിദിനം കുറഞ്ഞത് 30 വീപ്പകളിലേക്കുള്ള സൂചികൾ ആണ് ഇവിടെയുണ്ടാകുന്നത്. നിപാ സാഹചര്യത്തിൽ മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ഇടപെട്ടതോടെയാണ് ഐഎംഎ സൂചികൾ നീക്കാൻ തയ്യാറായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..