24 April Wednesday

വീ ലിഫ്‌റ്റ്‌: കോർപറേഷൻ 
ഐഐഎമ്മുമായി കരാർ ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കോഴിക്കോട്‌
കോർപറേഷന്റെ സമഗ്ര തൊഴിൽ ദാന പദ്ധതിയായ ‘വീ ലിഫ്റ്റി’ന്റെ മികച്ച നടത്തിപ്പിനായി ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സാങ്കേതിക  ഉപദേശം നൽകും. ഇതിനുള്ള കരാർ മേയർ ചേംബറിൽ കോർപറേഷൻ പ്രതിനിധികളും ഐഐഎംകെയും ഒപ്പുവച്ചു. 
കരാർ റിപ്പോർട്ട്‌  ഐഐഎം പ്രോജക്ട്‌  കോ -ഓർഡിനേറ്റർ ദീപ സേട്ടി ഐഐഎം പ്രതിനിധികളായ സപര്യ സുരേഷ്‌, അനിർബൻ ഘഠക്‌ എന്നിവർ മേയർ ഡോ. ബീനാ ഫിലിപ്പിന്‌ കൈമാറി.  ജില്ലക്കകത്തും പുറത്തുമുള്ള കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള പദ്ധതി നിർദേശം തയ്യാറാക്കൽ, തെരുവ്‌ കച്ചവടക്കാർക്ക്‌ ശുദ്ധജലം ലഭ്യമാക്കാൻ കുടുംബശ്രീ കുടിവെള്ള പദ്ധതികളുമായി ബന്ധിപ്പിക്കൽ, ഐടി മേഖലയിൽ തൊഴിലുകൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളാണ്‌ കരാറിന്റെ ഭാഗമായി ഐഐഎംകെയുടെ സേവനങ്ങൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top