29 March Friday

മയക്കുമരുന്ന് മാഫിയ വീടാക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
വെള്ളിമാടുകുന്ന് 
ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ്‌ മയക്കുമരുന്ന് മാഫിയ ആക്രമണം. വാപ്പോളിത്താഴം കളരിക്കൽ സന്ദീപിന്റ വീടിനുനേരെയാണ് ആക്രമണമുണ്ടായത്‌. ആറുപേർക്കെതിരെ  കേസെടുത്തു. ഇതിൽ രണ്ടുപേർ മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളാണ്‌.  
 പെട്രോളും മണ്ണെണ്ണയും കലർത്തി നിറച്ച കുപ്പികൾ തീകൊളുത്തി വീടിനുനേരെ എറിയുകയായിരുന്നു. രാത്രി ഒന്നരയോടെ ശബ്ദംകേട്ട് വീട്ടുകാരുണർന്നപ്പോൾ സ്വീകരണ മുറിയിലും പൂമുഖത്തും തീ ആളിപ്പടരുന്നതാണ്‌ കണ്ടത്‌. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ചേവായൂർ പൊലീസും ഫോറൻസിക് വിദഗ്‌ധരും പരിശോധിച്ചു. വെള്ളിമാടുകുന്ന് വാപ്പോളിതാഴം, ഇരിങ്ങാടൻ പള്ളി, ആശാരിക്കാവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത്. 
സന്ദീപിനും സുഹൃത്തുക്കൾക്കുമെതിരെ കഴിഞ്ഞ ഞായറാഴ്ച പ്രകോപനവും ഭീഷണിയുമുണ്ടായിരുന്നു. മാരക ആയുധങ്ങളുമായാണ് സംഘം ഭീഷണിപ്പെടുത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top