19 April Friday

നാടാകെ സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കോഴിക്കോട്‌
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു. വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തി. വിദ്യാലയങ്ങളിൽ റാലി, പ്രതിജ്ഞ, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, മധുരപലഹാര വിതരണം എന്നിവ നടന്നു. 
     ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട്‌ നായനാർ ബാലികാ സദനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി പി വാസു, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി എന്നിവർ ചേർന്ന് ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ വിളക്ക് തെളിച്ചു. മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പതാക ഉയർത്തി. 
     സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. എൻസിപി ജില്ലാ കമ്മിറ്റിയുടെ ആഘോഷത്തിൽ ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദ് പതാക ഉയർത്തി. കോഴിക്കോട് അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിൽ ആർ ജയന്ത് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി ആസാദ്‌ അധ്യക്ഷനായി.
നാദാപുരം
സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി പി പി ചാത്തു പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഏരിയയിലെ മുഴുവൻ ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തി.  തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ്‌ കെ പി വനജയും കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രധാന അധ്യാപകൻ എം രവിയും  പതാക ഉയർത്തി. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വിഷ്ണുമംഗലത്തെ പി കെ ആർ സ്മാരക കലാസമിതിയും പി കെ രാജൻ ഗ്രന്ഥാലയവും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രദേശത്തെ തലമുതിർന്ന വനിത ചീരുവമ്മ പതാക ഉയർത്തി. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി ജിമേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി പതാക ഉയർത്തി. എടച്ചേരി ആലശ്ശേരി യുവവേദി കലാകായികസമിതി  ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 
എടച്ചേരി നരിക്കുന്ന് യുപി സ്കൂളിന്റെ നേതൃത്വത്തിൽ സമത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു. പുറമേരി എൽപി സ്കൂളിൽ ഡെപ്യൂട്ടി കമാൻഡന്റ് അനൂപ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നാദാപുരത്ത്‌ വി വി മുഹമ്മദലി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ആസാദി ഗാനം ആലപിച്ചു. ഇരിങ്ങണ്ണൂർ കച്ചേരി പൊതുജന വായനശാലയിൽ പി എം നാണു ഉദ്ഘാടനംചെയ്തു. ആയഞ്ചേരി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലമൽതാഴത്ത്‌ പ്രസിഡന്റ്‌ കെ ലിൻസി ദേശീയപതാക ഉയർത്തി.
നാദാപുരം ടൗണിൽ കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പതാക ഉയർത്തി. 
നാദാപുരം സിസിയുപി സ്കൂൾ സ്കൗട്ട് വിദ്യാർഥികൾ സ്വാതന്ത്ര്യസമര പോരാളികൾക്ക് സ്മരണ പുതുക്കി ദീപം തെളിച്ചു. രണചേതന കലാകായികവേദി ഇയ്യങ്കോട് നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും സംയുക്തമായി സെമിനാറും ക്ലീനിങ്ങും സംഘടിപ്പിച്ചു. എൻവൈകെ തൂണേരി ബ്ലോക്ക്‌ കോ ഓർഡിനേറ്റർ അതുൽ ഉദ്ഘാടനംചെയ്തു.
കുറ്റ്യാടി 
വടയം സൗത്ത് എൽപി സ്കൂളിന്റെയും വേദിക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ധീര ദേശാഭിമാനികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രകാരൻ ശ്രീനി പാലേരി വരച്ച ഇരുനൂറ്റമ്പതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. 
എൻസിപി കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആഘോഷം ജില്ലാ ജനറൽ സെക്രട്ടറി പ്രേംരാജ് കായക്കൊടി ഉദ്ഘാടനംചെയ്തു. വി പി മനോജൻ അധ്യക്ഷനായി. സിറാജുൽഹുദ കോളേജ് ഓഫ് ശരീഅ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മുത്തലിബ് സഖാഫി ഉദ്ഘാടനംചെയ്തു. അലി സഖാഫി അധ്യക്ഷനായി.
പൂക്കണ്ടി അജിത്ത് കുമാർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ധീര ജവാന്മാരെ ആദരിച്ചു. സജിത്ത് തൂളിയാട്ട് പതാക ഉയർത്തി. കുറ്റ്യാടി എംഐയുപി സ്കൂളിൽ സ്വാതന്ത്ര്യസമര ചരിത്ര ദൃശ്യാവിഷ്കാരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ ഉദ്ഘാടനംചെയ്തു. നിട്ടൂർ എൽപി സ്കൂളിൽ  കെ പി ശോഭ ഉദ്ഘാടനംചെയ്തു.  പ്രധാനാധ്യാപിക ടി വി സുധ പതാക ഉയർത്തി.
കുറ്റ്യാടി 
വട്ടോളി സംസ്കൃതം ഹൈസ്കൂൾ  പെജന്ററി ഷോ ഒരുക്കി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേത്വത്വത്തിൽ ഓരോ ക്ലാസിലേയും വിദ്യാർഥികൾ ഓരോ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങൾ ആവിഷ്കരിച്ചു. പ്രധാനാധ്യാപകൻ വി രാമകൃഷ്ണൻ  ഉദ്ഘാടനംചെയ്തു.
എ പി രാജീവൻ  അധ്യക്ഷനായി. ജവാൻ കെ കെ പുരുഷോത്തമനെ പൊന്നാടയണിയിച്ചു.  പ്രസൂനൻ  സ്വാഗതവും നിസാർ എടത്തിൽ നന്ദിയും പറഞ്ഞു.
കക്കട്ടിൽ 
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സി പി സജിത സ്വാതന്ത്ര്യദിന സന്ദേശം നൽകി.  
     മുള്ളൻകുന്ന് മലയോര വാട്സാപ്പ് കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിമുക്ത ഭടൻ മൊയ്തു പള്ളിത്താഴ പതാക ഉയർത്തി. മരുതോങ്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി പി ബാബുരാജ് ഭരണഘടനയുടെ ആമുഖം വായിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top