20 April Saturday

സൂപ്രണ്ടിന്റെ അനുമതിയില്ലാതെ താലൂക്ക് ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
നാദാപുരം 
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ  പഞ്ചായത്ത് പ്രസിഡന്റ്‌  വി വി  മുഹമ്മദലിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തിങ്കൾ വൈകിട്ട്‌ നാലോടെയാണ് താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലെ നാലാം നിലയിൽ 21–-ാം വാർഡിലെ ശുചിത്വസമിതി നേതൃത്വത്തിൽ ആരോഗ്യ യോഗം ചേർന്നത്. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിൽ യോഗങ്ങൾ ചേരണമെങ്കിൽ  സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതി വേണം. എന്നാൽ, സൂപ്രണ്ട് അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ  പരിപാടിയിൽ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളായ കണേക്കൽ അബ്ബാസ്, സി ടി കെ സമീറ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംഭവമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top