19 April Friday

കൊടുവള്ളി 
ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
കൊടുവള്ളി
കൊടുവള്ളി നഗരസഭയിലെ 14–--ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച. രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറുവരെയാണ് പോളിങ്.  കരിവില്ലിക്കാവ്‌ അങ്കണവാടിയാണ്‌ പോളിങ് സ്‌റ്റേഷൻ. 943 വോട്ടർമാരാണുള്ളത്‌.  457 പുരുഷന്മാരും 486 വനിതകളും. എൽഡിഎഫിന്റെ  ഉറച്ച കോട്ടയിൽ മാധ്യമപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്‌ അംഗവുമായ കെ സി സോജിത്താണ് എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി ഹരിദാസൻ കുടക്കഴിയിലും ബിജെപി സ്ഥാനാർഥിയായി കെ അനിൽകുമാറും മത്സരരംഗത്തുണ്ട്‌. ബുധനാഴ്ച 10 മുതൽ വോട്ടെണ്ണൽ നടക്കും.
 കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു വിജയിച്ചത്‌. തെരഞ്ഞെടുപ്പിന്റെ എല്ലാ സജ്ജീകരണവും പൂർത്തിയാക്കിയതായി വരണാധികാരിയായ  ജില്ലാ വ്യവസായകേന്ദ്രം മാനേജർ ഐ ഗിരീഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top