13 September Saturday

പരിസ്ഥിതി 
ബോധവൽക്കരണവുമായി സൈക്കിള്‍ റാലി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
കോഴിക്കോട്‌
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും പരിസ്ഥിതി ബോധവൽക്കരണത്തിനായി കോഴിക്കോട് ബീച്ചിൽനിന്ന്‌ കാപ്പാട് ബീച്ചിലേക്ക്  സൈക്കിൾ റാലി സംഘടിപ്പിച്ചു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ ഡിടിപിസിയും കലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും ചേർന്ന് ഡെക്കാത്‌ലോണിൽനിന്ന്‌ ആരംഭിച്ച് വയനാട് ചുരംവരെ നടത്തുന്ന ചലഞ്ച് റൈഡിന് മുന്നോടിയായാണ് സൈക്കിൾ റാലി.  
  ടൂറിസം ആസൂത്രണ ബോർഡ് ഉപദേശകസമിതി അംഗം കെ ആർ പ്രമോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ടി നിഖിൽ ദാസ് അധ്യക്ഷനായി. കലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറി റിയാസ്, ബീച്ച് മാനേജർ പി ഷിജിത് രാജ്, ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ കെ കെ അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top