പേരാമ്പ്ര
നിയമസഭയിൽ സ്പീക്കറെ തടഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയും വനിതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനവും യോഗവും നടത്തി. മുന്നണി നേതാക്കളായ എസ് കെ സജീഷ്, എം കുഞ്ഞമ്മത്, എ കെ ചന്ദ്രൻ, സഫ മജീദ്, ഒ എം രാധാകൃഷ്ണൻ, പി കെ ബിജു, എം എം മൗലവി, കെ പ്രദീപ് കുമാർ, കെ പി ആലിക്കുട്ടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ എ കെ ചന്ദ്രൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..