17 December Wednesday

ഗേറ്റ് കീപ്പർ കരാർ നിയമനം റെയിൽവേ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി റെയിൽവേ സ്‌റ്റേഷനുകളിലേക്ക്‌ മാർച്ച്‌ നടത്തി. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലേക്കായിരുന്നു  മാർച്ച്‌. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ച്  സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ്, ടി അതുൽ എന്നിവർ സംസാരിച്ചു. ദിപു പ്രേംനാഥ് സ്വാഗതവും ആർ ഷാജി നന്ദിയും പറഞ്ഞു.
കൊയിലാണ്ടിയിൽ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനംചെയ്തു. എം എം ജിജേഷ് അധ്യക്ഷനായി. ബി പി ബബീഷ് സംസാരിച്ചു. ടി കെ സുമേഷ് സ്വാഗതവും എൻ ബിജീഷ് നന്ദിയും പറഞ്ഞു. 
വടകരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. അഡ്വ. പി രാഹുൽരാജ് അധ്യക്ഷനായി. എം കെ വികേഷ് സ്വാഗതവും കാവ്യാ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top