കോഴിക്കോട്
വൻകിട സംരംഭക വിഭാഗത്തിൽ ഗുണനിലവാരത്തിനുള്ള എൻജിനിയറിങ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (ഇഇപിസി) ദേശീയ പ്ലാറ്റിനം അവാർഡ് പി കെ സ്റ്റീൽ കാസ്റ്റിങ്സ് പ്രൈവറ്റ് ലിമിറ്റഡിന്. കയറ്റുമതി രംഗത്തെ മികച്ച പ്രകടനം, ഗുണനിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയവയ്‌ക്കാണ് അംഗീകാരം. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന സംഘടനയാണ് ഇഇപിസി.
വ്യാഴാഴ്‌ച ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ അവാർഡും പ്രശസ്തിപത്രവും തമിഴ്നാട് മന്ത്രി ടി എം അൻപരശിൽനിന്ന് പി കെ സ്റ്റീൽ മാനേജിങ് ഡയറക്ടർ കെ ഇ മൊയ്തുവും ക്വാളിറ്റി മാനേജർ ജി മുത്തുവും ചേർന്ന് ഏറ്റുവാങ്ങി. 2021ലും ഇഇപിസി എക്സ്പോർട്ട് എക്സ്സലൻസ് അവാർഡ് നേടിയിരുന്നു. ഗുണനിലവാര മികവിനുള്ള റീജണൽ എക്സ്പോർട്ട് അവാർഡും നേടിയിട്ടുണ്ട്. 2018, 2021, 2022 വർഷങ്ങളിൽ വൻകിട വ്യവസായ വിഭാഗത്തിൽ ഐഐഎഫ് എക്സ്പോർട്ട് എക്സലൻസ് അവാർഡും സ്വന്തമാക്കി. ഫൗണ്ടറി ഓഫ് ദ ഇയർ ഐഐഎഫ് ലക്ഷ്മൺ റാവു കിർലോസ്കർ അവാർഡ്, ഗ്രീൻ ഫൗണ്ടറി അവാർഡ്, കാസ്റ്റിങ് ഓഫ് ദ ഇയർ അവാർഡ് എന്നിവയും പി കെ സ്‌റ്റീൽസ് നേടിയിട്ടുണ്ട്.
സംസ്ഥാന മലിനീകരണ നിയന്ത്രണ അവാർഡുകളും സംസ്ഥാന ഊർജസംരക്ഷണ അവാർഡുകളും നേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..