കോഴിക്കോട്
വേനൽ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണത്തിന് കർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കണം. വായുസഞ്ചാരമുള്ള വാസസ്ഥലം ഒരുക്കണം. വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകരുത്. ധാതുലവണ മിശ്രിതം, വിറ്റാമിൻസ്, പ്രോബയോട്ടിക്സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
ധാരാളമായി പച്ചപ്പുൽ നൽകണം. ഖര ആഹാരം അതിരാവിലെയും രാത്രിയുമാക്കുക. ഫാനുകൾ നിർബന്ധമാക്കുക. തൊഴുത്തിന്റെ മേൽക്കൂരയിൽ കോവയ്ക്ക, ഫാഷൻ ഫ്രൂട്ട് എന്നിവ പടർത്തുന്നതും വൈക്കോൽ വിരിക്കുന്നതും ചൂട് കുറയ്‌ക്കും. തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, വായിൽനിന്ന് ഉമിനീർ, നുരയും പതയും, പൊള്ളിയ പാടുകൾ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റാൽ വെള്ളം ഒഴിക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകുകയും ചികിത്സതേടുകയും വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..