26 April Friday

വാഹനാപകട കേസിൽ രണ്ട് കോടി നൽകാൻ വിധി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
വടകര 
ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിന് (29) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യുണൽ  നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 1,49,56,900 രൂപയും കോടതിയിൽ കേസ് ഫയൽ ചെയ്ത 2019 ആഗസ്‌ത്‌ 7 മുതലുള്ള 9 ശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണ് രണ്ടുകോടിയിലധികം നൽകേണ്ടത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2018 നവംബർ 7 നാണ് കേസിനാസ്പദമായ സംഭവം. ചാർട്ടേഡ് അക്കൗണ്ട് വിദ്യാർഥിയായ അസ്‌ലം കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമാണ് അപകടത്തിൽ പെട്ടത്. ഇന്റേൺഷിപ്പ് നടത്തുന്ന സ്ഥാപനത്തിലേക്ക് ബൈ ക്കിൽ പോകുമ്പോഴാണ് ലോറിയിടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ തൗഫീഖ് അസ്‌ലം ഇപ്പോഴും ചികിത്സയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top