25 April Thursday

ഹേമ സമിതി റിപ്പോർട്ട്​ 
പുറത്തുവിടണം: ഡബ്ല്യുസിസി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ഡബ്ല്യുസിസി പ്രതിനിധികൾ കോഴിക്കോട് ഗസ്റ്റ്‌ ഹൗസിൽ വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

കോഴിക്കോട് 
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ്​ ഹേമ സമിതി   റിപ്പോർട്ട്​ പുറത്തുവിടണ​മെന്ന്‌ ഡബ്ല്യുസിസി (വുമൺ ഇൻ സിനിമ കലക്​റ്റീവ്​) ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട്‌ ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവിയുമായി  കൂടിക്കാഴ്‌ച നടത്തി. സംവിധായിക അഞ്ജലി മേനോന്‍, നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത്​ ദീദി ദാമോദരൻ തുടങ്ങിയവരാണ് ഞായർ രാവിലെ കോഴിക്കോട്​ ഗസ്റ്റ്​ ഹൗസിലെത്തി  സതീദേവിയെ കണ്ടത്​.  ​
ജസ്റ്റിസ്​ ഹേമയുടേത്​ കമീഷനല്ല. സമിതിയാണെന്ന്​ കൂടിക്കാഴ്‌ചയിലാണ്‌​ വ്യക്തമായതെന്ന്‌ ഡബ്ല്യുസിസി പ്രതിനിധികൾ പറഞ്ഞു. ലിംഗനീതി ഉറപ്പാക്കുന്നതിന്‌ കൂടിയാണ്​​ കമീഷനുമുന്നിൽ നിന്ന്​ തുടങ്ങാമെന്ന്​ തീരുമാനിച്ചത്​. ഇനിയും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും​. കാത്തിരിക്കാൻ സമയമില്ല. തങ്ങൾക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ ഹേമ സമിതിക്ക്‌​ മുന്നിൽ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്​. നടിയെ പിന്തുണയ്‌ക്കുന്നുവെന്ന്​ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്‌ഷൻ കമ്പനികളിൽ ആഭ്യന്തരസമിതിയുണ്ടോ എന്ന്​ പരിശോധിക്കണം. അങ്ങനെയാണ്​ സ്ത്രീകൾക്കൊപ്പം നിൽക്കേണ്ടതെന്നും ഇവർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top