20 April Saturday

തീരദേശത്തെ മുഴുവൻ സ്കൂളുകളും അന്താരാഷ്ട്ര 
നിലവാരത്തിലെത്തിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി
തീരദേശത്തെ മുഴുവൻ സ്കൂളുകളും നാലര വർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിന്റെ പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ കേരളത്തിന്റെ തീരസംരക്ഷണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  
കാനത്തിൽ ജമീല എംഎൽഎ  അധ്യക്ഷയായി. കിഫ്ബി ധനസഹായത്തോടെ തീരദേശ വികസന കോർപറേഷനാണ് കെട്ടിടം നിർമിച്ചത്. തീരവികസന കോർപറേഷൻ ചീഫ് എൻജിനിയർ എം എ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജ്നാഫ് കാച്ചിയിൽ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി കെ രഞ്ജിനി, ചേമഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അതുല്യ ബൈജു, എഇഒ പി പി സുധ, സന്ധ്യ ഷിബു, സി രാജലക്ഷ്മി, പിടിഎ പ്രസിഡന്റ്‌ എ ബാലകൃഷ്ണൻ, പി സി സതീഷ് ചന്ദ്രൻ, ശ്രീജ കണ്ടിയിൽ, ടി പി ആബിദ്, വി വി മോഹനൻ, എം കെ പ്രസാദ്, പി സുകുമാരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കയിൽ സ്വാഗതവും പ്രധാനാധ്യാപകൻ കെ ടി കെ ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top