20 April Saturday

ആയിരം കടന്ന്‌ വീണ്ടും

സ്വന്തം ലേഖകന്‍Updated: Friday Oct 16, 2020

 

കോഴിക്കോട്
ഒരുദിവസത്തെ ഇടവേള‌ക്ക്‌ ശേഷം ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. 1264 പോസിറ്റീവ്‌ കേസുകളാണ്‌ വ്യാഴാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതിൽ 1203 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 
വിദേശത്ത് നിന്നെത്തിയ മൂന്നുപേരും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 12 പേരുമാണ് പോസിറ്റീവായത്. ഉറവിടമറിയാത്ത 46 കേസുകളുമുണ്ട്‌. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,124 ആയി. 6765 പേരെ പരിശോധനക്ക്‌ വിധേയരാക്കി.18.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 685 പേർ വ്യാഴാഴ്‌ച രോഗമുക്തരായി.
1019 പേര്‍കൂടി നിരീക്ഷണത്തില്‍
വ്യാഴാഴ്‌ച എത്തിയ 1019 പേരുൾപ്പെടെ ജില്ലയിൽ 31,348 പേർ നിരീക്ഷണത്തിൽ. ഇതുവരെ 1,13,966 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 462 പേർ ഉൾപ്പെടെ 3655 പേർ ആശുപത്രികളിലുണ്ട്.
പുതുതായി 431 പ്രവാസികൾ എത്തിയതോടെ ആകെ എണ്ണം 4661 ആയി. ഇതിൽ 510 പേർ കോവിഡ് കെയർ സെന്ററിലും 4071പേർ വീടുകളിലും 80 പേർ ആശുപത്രിയിലുമാണ്‌. ഇതുവരെ 43,720 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി. 6765 സ്രവ സാമ്പിൾ വ്യാഴാഴ്‌ച പരിശോധനക്കയച്ചു. ആകെ 4,79,085 സാമ്പിളിൽ 4,78,169 ഫലം ലഭിച്ചു. ഇതിൽ 4,45,007 എണ്ണം നെഗറ്റീവാണ്.  916 പേരുടെ ഫലം ലഭിക്കാനുണ്ട്.
വിദേശം 
ചെങ്ങോട്ടുകാവ് -1, കായക്കൊടി 1, ഓമശേരി 1
ഇതര സംസ്ഥാനം 
നാദാപുരം - 3, കോർപറേഷൻ 2, രാമനാട്ടുകര 2, എടച്ചേരി 1, ഫറോക്ക്- 1, നരിപ്പറ്റ 1, വളയം 1, പനങ്ങാട്- 1
ഉറവിടമറിയാത്തവർ 
കോർപറേഷൻ 12, കൊയിലാണ്ടി 4, കുറ്റ്യാടി 3, കൂരാച്ചുണ്ട് 2, ഒളവണ്ണ 2, ചെക്യാട് 2, താമരശേരി 2, ചേളന്നൂർ 1, എടച്ചേരി 1, ഏറാമല 1, ഫറോക്ക് 1, കാവിലുംപാറ 1, കൊടുവള്ളി 1, മണിയൂർ 1, മേപ്പയ്യൂർ 1, മുക്കം 1, നാദാപുരം 1, ഓമശേരി 1, പേരാമ്പ്ര 1, പെരുമണ്ണ 1, പെരുവയൽ 1, തൂണേരി 1, വടകര 1, വളയം 1, വാണിമേൽ 1, വില്യാപ്പള്ളി 1.
സമ്പർക്കം 
കോർപറേഷൻ 546, പെരുവയൽ 78, ഒളവണ്ണ 43, കടലുണ്ടി 35, താമരശേരി 31, ചങ്ങരോത്ത് 28, കൊയിലാണ്ടി 28, മാവൂർ 24, വില്യാപ്പള്ളി 23, മണിയൂർ 19, കൊടുവള്ളി 17, മുക്കം 17, ഏറാമല 15, ഫറോക്ക് 15, മേപ്പയ്യൂർ 14, ഒഞ്ചിയം 14, വടകര 14, തലക്കുളത്തൂർ 13, പനങ്ങാട് 12, പുതുപ്പാടി 12, കീഴരിയൂർ 11, കോട്ടൂർ 11, പേരാമ്പ്ര 11, ഉണ്ണികുളം 11, പുറമേരി 10, നൊച്ചാട് - 10, കുന്നമംഗലം 9, ബാലുശേരി 9, കക്കോടി 8, കുന്നുമ്മൽ 8, പയ്യോളി 7, കുറ്റ്യാടി 6, മടവൂർ 6, ഓമശേരി 6, കട്ടിപ്പാറ 6, പെരുമണ്ണ 5, ചെറുവണ്ണൂർ ആവള 5, നാദാപുരം 5, നരിക്കുനി 5.
ആരോഗ്യപ്രവർത്തകർ
കോർപറേഷൻ 5, ചക്കിട്ടപാറ 1, കോട്ടൂർ 1 , തിക്കോടി 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top