കോഴിക്കോട്
നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സ്‌കൂളുകളും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്‌ച കൂടി അടച്ചിടാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ തീരുമാനമായി. അടുത്ത തിങ്കൾ മുതൽ ഞായർ വരെയാണ് ഓൺലൈൻ ക്ലാസ്. പ്രൈമറി മുതൽ പ്രൊഫഷണൽ തലംവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഓൺലൈൻ ക്ലാസ് നടക്കുക. അങ്കണവാടികൾ പ്രവർത്തിക്കില്ല.
സ്വകാര്യ മാനേജ്‌മെന്റുകളുമായും കൊളീജിയറ്റ് അധികൃതരുമായും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായും ചർച്ചചെയ്‌താണ് തീരുമാനമെടുത്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. യോഗത്തിൽ കലക്ടർ എ ഗീതയും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..