29 November Wednesday

30 ലക്ഷത്തിന്റെ
കുഴൽപ്പണവുമായി
മഹാരാഷ്ട്ര സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
പേരാമ്പ്ര 
പേരാമ്പ്രയില്‍ 30ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മുംബൈയിലെ കിഷോര്‍ പാട്ടീലി(40)ല്‍നിന്ന്‌ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടിച്ചത്. പ്രതിയെയും പണവും പൊലീസിന് കൈമാറി. ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. 
 ഇയാള്‍ 20വര്‍ഷത്തോളമായി വടകര പുതിയാപ്പിലാണ്‌ താമസം. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ എൻ പി സുധീപ് കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍വച്ചാണ്‌  കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ എൻ സുരേഷ് ബാബു, പി കെ സജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ എം ഷാജി, കെ കെ ബിജനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top