25 April Thursday

വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
കോഴിക്കോട്‌ 
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ ‘ഡിമാൻഡ് ഡേ’യുടെ ഭാഗമായി എസ്‌എഫ്‌ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആർഎസ്എസ് വിഭാവനംചെയ്യുന്ന പുത്തൻ വിദ്യാഭ്യാസ നയം നമുക്ക് വേണ്ട, അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്ര സർക്കാർ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആദായനികുതി ഓഫീസിന്‌ മുന്നിലായിരുന്നു പ്രതിഷേധം. 
സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം സിനാൻ ഉമ്മർ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ബി സി അനുജിത്ത്, വൈസ് പ്രസിഡന്റ്‌ എസ് ബി അക്ഷയ്, ബാലസംഘം ജില്ലാ സെക്രട്ടറി അഖിൽ നാസിം, എം അക്ഷയ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി അതുൽ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എ പി നവ്യ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top