29 March Friday

മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രം: കെട്ടിട നിർമാണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
നാദാപുരം
അറബി മലയാളത്തിന് അമൂല്യമായ സംഭാവന നൽകിയ മഹാപ്രതിഭയാണ് മഹാകവി മോയിൻകുട്ടി വൈദ്യരെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു മന്ത്രി. 
സാംസ്‌കാരിക കൂട്ടായ്മകൾക്കായി പൊതുവേദികൾ സൃഷ്ടിക്കപ്പെടണം. മൺമറഞ്ഞ നിരവധി സാഹിത്യ നായകന്മാർക്ക്‌ സാംസ്കാരിക വകുപ്പ്  സ്മാരകങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി റസാഖ് പയബ്രാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. 
ബ്ലോക്ക് പ്രസിഡന്റ്‌ സി എച്ച് ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, സി കെ ബാലൻ, അഡ്വ. സഞ്ജീവ്, മുഹമ്മദ് ബംഗ്ലത്ത്, കെ ടി കെ ചന്ദ്രൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ്, ഏരത്ത് ഇഖ്ബാൽ, അക്കാദമി ഉപകേന്ദ്രം ചെയർമാൻ വി സി ഇഖ്ബാൽ എന്നിവർ സംസാരിച്ചു. 
ഡോ. ഹുസൈൻ രണ്ടത്താണി സ്വാഗതവും ഉപകേന്ദ്രം സെക്രട്ടറി സി എച്ച് മോഹനൻ നന്ദിയും പറഞ്ഞു. 20 സെന്റ്‌ സ്ഥലത്ത് ഒരുകോടി രൂപ ചെലവിട്ടാണ് സാംസ്കാരിക വകുപ്പ് കെട്ടിടം നിർമിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top