26 April Friday

മഴ: 90 % അധികപ്പെയ്‌ത്ത്‌

സ്വന്തം ലേഖികUpdated: Monday May 16, 2022

കച്ചേരിയിൽ തകർന്നുവീണ കൂമുള്ളി ജാനുവിന്റെ വീട്

 കോഴിക്കോട്‌ 

ഇത്തവണ വേനലിൽ പെയ്‌തത്‌ അധികമഴ. മാർച്ച്‌ ഒന്നുമുതൽ മെയ്‌ 15 വരെ 90 ശതമാനമാണ്‌ അധിക മഴ പെയ്‌തത്‌. 349.2 മില്ലി മീറ്റർ മഴ ലഭിച്ചു. 184.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്‌. ഇനിയുള്ള അഞ്ച്‌ ദിവസം ഇടിയോടുകൂടിയ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 
 ഒറ്റ ദിവസം 
26.2 മില്ലി മീറ്റർ 
കഴിഞ്ഞ മൂന്ന്‌ ദിവസമായി ജില്ലയിൽ കനത്ത മഴയാണ്‌. ഒരാഴ്‌ചകൊണ്ട്‌ 119 ശതമാനം പെയ്‌തു. 39.8 മില്ലി മീറ്റർ  പെയ്യേണ്ടിടത്ത്‌ 87.4 മില്ലി മീറ്റർ മഴ ലഭിച്ചു.  ഞായറാഴ്‌ച  26.2 മില്ലി മീറ്ററാണ്‌ മഴ ലഭിച്ചത്‌. കോഴിക്കോട്‌ 35.2, കൊയിലാണ്ടി 25.2, വടകര 18.2 മില്ലി മീറ്റർ മഴപെയ്‌തു. മലയോരമേഖലയിലടക്കം കനത്ത മഴ തുടരുകയാണ്‌. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുറ്റ്യാടി, വേളം, കുന്നുമ്മൽ, നാദാപുരം, എടച്ചേരി എന്നിവിടങ്ങളിലും രണ്ട്‌ ദിവസമായി  മഴ ശക്തിപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.  തൊട്ടിൽപ്പാലം പുഴ, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ, വാണിമേൽ പുഴ, രാമൻ പുഴ, പൂനൂർ പുഴ എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നു. വനങ്ങളിൽ മഴ തുടരുകയാണ്‌.  
എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ, കച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന്‌ ഓരോ വീടുകൾ തകർന്നു. 
കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി.നിരവധി റോഡുകൾ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തിൽ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
 ● കൺട്രോൾ റൂം തുറന്നു. 
കൺട്രോൾ റൂം നമ്പറുകൾ കോഴിക്കോട്‌: 0495 -2371002 , കോഴിക്കോട്‌ താലൂക്ക്‌ :0495- 2372967 , കൊയിലാണ്ടി താലൂക്ക്‌: 0496- 2623100 , വടകര താലൂക്ക്‌ :0496 -2520361 ,താമരശേരി താലൂക്ക്‌ 0495 -2224088.
 
● ശ്രദ്ധിക്കാം 
 പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്. ഒഴുക്ക് ശക്തമാകുന്നതിനാൽ അപകട സാധ്യത കൂടുതലാണ്.
 കാലാവസ്ഥാ മുന്നറിയിപ്പ്‌ നിരീക്ഷിക്കണം. അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറണം.
 ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണാൽ കെഎസ്‌ഇബിയുടെ 1912 എന്ന കൺട്രാൾ റൂം നമ്പറിൽ അറിയിക്കുക.   
 മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
 വിനോദ സഞ്ചാരികൾ രാത്രിയാത്ര ഒഴിവാക്കുകയും താമസ സ്ഥലത്ത്‌ തുടരുകയും വേണം.  
 -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1077  ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top