20 April Saturday

മലപ്പുറം ജേതാക്കൾ ആടിയും പാടിയും ആഘോഷമായി ‘അധ്യാപക കലോത്സവം ’

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കേരള സ്കൂൾ ടീച്ചേ‌ഴ്സ് അസോസിയേഷൻ സംസ്ഥാന അധ്യാപക കലോത്സവത്തിലെ ഒപ്പന മത്സരത്തിൽനിന്ന്

 

കോഴിക്കോട്‌
പഠിപ്പിക്കുന്നതിന്റെ തിരക്കുകൾക്ക്‌ ഇടവേള നൽകി അധ്യാപകർ പാട്ടുപാടിയും ചുവടുവച്ചും കലോത്സവത്തിരക്കിൽ. ലളിതഗാനം ആലപിച്ചും ഒപ്പനയ്‌ക്കും തിരുവാതിരക്കും മാർഗംകളിക്കും ചുവടുവച്ചും വാശിയോടെയവർ ഏറ്റുമുട്ടി.  കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ കെഎസ്‌ടിഎയുടെ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക കലോത്സവം അരങ്ങേറിയത്‌. 
    14 ജില്ലകളിൽനിന്നായി 20 ഇനങ്ങളിലായി 650 പേർ പങ്കാളികളായി.  79 പോയിന്റ്‌ നേടി മലപ്പുറമാണ്‌ ജേതാക്കളായത്‌. 76 പോയിന്റുമായി കണ്ണൂരും 71 പോയിന്റുമായി കോഴിക്കോടും രണ്ട്‌, മൂന്ന്‌ സ്ഥാനം നേടി.   
     സമാപന സമ്മേളനം ഉദ്‌ഘാടനവും സമ്മാന വിതരണവും കെഎസ്‌ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ നിർവഹിച്ചു. ഡി സുധീഷ്‌ അധ്യക്ഷനായി. പി പി  സന്തോഷ്, ഷാദിയ ബാനു, സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. വി പി രാജീവൻ സ്വാഗതവും ആർ എം രാജൻ നന്ദിയും  പറഞ്ഞു.
 രാവിലെ കലോത്സവം എം മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. കലോത്സവ ലോഗോ രൂപകൽപ്പനചെയ്‌ത സിഗ്നി ദേവരാജന്‌ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ ഉപഹാരം നൽകി. കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ. എസ്‌ ജയശ്രീ അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ സ്വാഗതവും സെക്രട്ടറി കെ രാഘവൻ നന്ദിയും പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top