19 April Friday

ദേശീയ കൗൺസിൽ സമാപിച്ചു കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം 
ചെയ്യുന്നതിനെതിരെ അണിനിരക്കണം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നാഷണൽ കൗൺസിലിൽ അഖിലേന്ത്യാ പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യ എംപി സംസാരിക്കുന്നു

 

കോഴിക്കോട്‌
കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വിരോധം തീർക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്ന ആർഎസ്‌എസ്‌–-ബിജെപി അജൻഡക്കെതിരെ അഭിഭാഷകരും നിയമവിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ള ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.
സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ സംവിധാനങ്ങളെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി ഉപയോഗിക്കുന്നതിലുള്ള ഉത്ക്കണ്ഠ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ പ്രകടിപ്പിച്ചിരുന്നു. ചിന്തകരെ, എഴുത്തുകാരെ, ആക്ടിവിസ്റ്റ് തുടങ്ങിയവർക്കെതിരെ അകാരണമായി ചുമത്തുന്ന കള്ളക്കേസുകൾ ഈ അന്വേഷണ സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാനിടയാക്കും. 
എരഞ്ഞിപ്പാലം നവജ്യോതിസ്‌ റിന്യൂവൽ സെന്ററിൽ ചേർന്ന കൗൺസിലിന്‌ തുടക്കംകുറിച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യ എംപി പതാക ഉയർത്തി. അഖിലേന്ത്യാ സെക്രട്ടറി പി വി സുരേന്ദ്രനാഥ് റിപ്പോർട്ടവതരിപ്പിച്ചു. അനിൽ കെ ചൗഹാർ, ഇ കെ നാരായണൻ, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.
 മുൻ അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ കൗൺസിൽ  അനുശോചിച്ചു.
രാജ്യത്തിന്റെ ഭരണഘടനയും നിയമവാഴ്‌ചയും വെല്ലുവിളികൾ നേരിടുന്ന ഗുരുതരമായ കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോവുന്നതെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.  പ്രക്ഷോഭ–- പ്രചാരണ പ്രവർത്തനങ്ങൾക്കും കൗൺസിൽ രൂപം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top