24 April Wednesday

കോട്ടക്കൽ ദേവദാസിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പത്മശ്രീ കല്യാണ മണ്ഡപത്തിൽ നടന്ന സുദേവം ചടങ്ങിൽ കഥകളി നടൻ കോട്ടക്കൽ ദേവദാസന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വീരശൃംഖല സമർപ്പിച്ചപ്പോൾ

കോഴിക്കോട്‌
അരങ്ങിൽ നടനവൈഭവം തീർത്ത കോട്ടക്കൽ ദേവദാസിന്‌ കലാസ്വാദകരുടെ ആദരം. ബലഭദ്രമായ അഭ്യാസത്തികവുകൊണ്ടും നിരീക്ഷണ പാടവംകൊണ്ടും കഥാപാത്രങ്ങൾക്ക്‌ നൂതന ആട്ടപ്രകാരങ്ങൾ രചിച്ച കലാകാരന്‌ വീരശൃംഖലനൽകി ആദരിച്ചു.  സുദേവം’ പരിപാടിയിൽ മട്ടന്നൂർ ശങ്കരൻ കുട്ടി വീരശൃംഖല സമർപ്പിച്ചു. 
ശരത്‌ എ ഹരിദാസൻ അധ്യക്ഷനായി. കാലടി സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസലർ എം വി നാരായണൻ ഉദ്‌ഘാടനംചെയ്‌തു. ശിവൻ നമ്പൂതിരി കീർത്തിപത്രവും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റി ഡോ. പി എം വാരിയർ കീർത്തിഫലകവും പി കെ കൃഷ്‌ണനുണ്ണി രാജ ഛായാചിത്ര സമർപ്പണവും നടത്തി. ഡോ. ബാലചന്ദ്രൻ പൊന്നാടയണിയിച്ചു. വിനു വാസുദേവൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ഡോ. വേണുഗോപാൽ, കളർകോട്‌ മുരളി, പ്രശാന്ത്‌ നാരായണൻ എന്നിവർ സംസാരിച്ചു. കോട്ടക്കൽ ദേവദാസ്‌ മറുമൊഴി നടത്തി. ശ്രീജിത്ത്‌ മേനോൻ സ്വാഗതവും കോട്ടക്കൽ മധു നന്ദിയും പറഞ്ഞു. തുടർന്ന്‌ നളചരിതം നാലാം ദിവസം, കർണശപഥം, ദക്ഷയാഗം എന്നീ കഥകളി അരങ്ങേറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top