26 April Friday

കോട്ടപ്പറമ്പ്‌ ആശുപത്രിക്ക്‌ വീണ്ടും ലക്ഷ്യ, എൻക്യുഎഎസ്‌ പുരസ്‌കാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കോഴിക്കോട്‌
മികച്ച ചികിത്സയും പരിചരണവും പരിസര ശുചിത്വവും  ഉറപ്പുനൽകുന്ന കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വീണ്ടും പുരസ്‌കാര നിറവിൽ. വിവിധ മാനദണ്ഡങ്ങളനുസരിച്ച്‌ ഉയർന്ന പോയിന്റ്‌ നേടി കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യ, എൻക്യുഎഎസ്‌ പുരസ്‌കാരങ്ങളാണ്‌ ലഭിച്ചത്‌. ഇത്‌ രണ്ടാം തവണയാണ്‌ ഈ അംഗീകാരങ്ങൾ ഈ ആതുരാലയത്തെ തേടിയെത്തുന്നത്‌. 
    ആശുപത്രിയിലെ 13 വിഭാഗങ്ങളുടെ മികവും രോഗികളുടെ സംതൃപ്‌തിയുമടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചപ്പോൾ 91 ശതമാനം മാർക്ക്‌  നേടിയാണ്‌ ആശുപത്രി എൻക്യുഎഎസ്‌ നേടിയത്‌.  ആക്‌സിഡന്റ്‌ ആൻഡ്‌ എമർജൻസി, ഒപിഡി, മെറ്റേണിറ്റി വാർഡ്‌, എസ്‌എൻസിയു, റേഡിയോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികവ്‌ നോക്കിയാണ്‌ അംഗീകാരം. രോഗികളുടെ സംതൃപ്‌തി 65 ശതമാനം,  അണുബാധ നിയന്ത്രണം 94.51 ,  ഗുണനിലവാരം  84.68 എന്നിങ്ങനെയാണ്‌ ലഭിച്ച സ്‌കോറുകൾ. ഒമ്പത്‌  വിഭാഗങ്ങളിൽ 100 ശതമാനം മാർക്ക്‌ നേടി.  
   ലേബർ റൂം, മെറ്റേണിറ്റി ഒടി  എന്നിവയുടെ മികവും ഗുണനിലവാരവും പ
രിഗണിച്ചാണ്‌ ലക്ഷ്യ പുരസ്‌കാരം നേടിയത്‌. ലേബർ റൂം വിഭാഗത്തിൽ 98 ശതമാനവും എംഒടിയിൽ 96 ശതമാനവുമാണ്‌ സ്‌കോർ. പുരസ്‌കാരം കിട്ടിയതിലൂടെ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ ഫണ്ടുകളും പദ്ധതികളും ലഭ്യമാകും. ജീവനക്കാരുടെയും ജനങ്ങളുടെയുമെല്ലാം   കൂട്ടായ്‌മയുടെ വിജയമാണ്‌ ഈ നേട്ടത്തിന്‌ പിറകിലെന്ന്‌ സൂപ്രണ്ട്‌ ഡോ. എം സുജാത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top