18 September Thursday

എം പി വീരേന്ദ്രകുമാർ സ്മൃതിസംഗമം 28ന്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കോഴിക്കോട്‌
എം പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികം 28 മുതൽ പരിസ്ഥിതി ദിനമായ ജൂൺ 5 വരെ ആചരിക്കും. 28ന്‌ രാവിലെ  9. -30 ന് ടൗൺ ഹാളിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ   സാഹിത്യകാരന്മാർ,  രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുക്കും. 29 മുതൽ നിയോജക മണ്ഡലം തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പരിസ്ഥിതി ദിനത്തിൽ 1000 കേന്ദ്രങ്ങളിൽ സ്മൃതിവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. സംഘാടക സമിതി യോഗം എൽജെഡി ജില്ലാ പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ ഉദ്‌ഘാടനംചെയ്തു.   ചെയർമാൻ എൻ സി മോയിൻകുട്ടി അധ്യക്ഷനായി. കൺവീനർ എം പി ശിവാനന്ദൻ, പി കിഷൻ ചന്ദ്, ഭാസ്കരൻ കൊഴുക്കല്ലൂർ, മനേഷ് കുളങ്ങര, ബി ജയാനന്ദ്, എസ് കെ കുഞ്ഞുമോൻ, രജിലാൽ മാണിക്കോത്ത്, നിഷിൽ അരങ്ങിൽ,  മുസമ്മിൻ കൊമ്മേരി, സി സുജിത്ത്, സന്തോഷ് കുറുമ്പൊയിൽ,  സർജാസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top