കോഴിക്കോട്
അതിദരിദ്രർക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കോർപറേഷൻ തല വിതരണോദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പാൽ–-മുട്ട–-പഴവർഗങ്ങൾ എന്നിവയും നൽകി.
വാതിൽപ്പടി സേവനത്തിലൂടെ ഗുണഭോക്താക്കൾക്ക് മാസംതോറും കുടുംബശ്രീയിലൂടെ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകും. ജനകീയ ഹോട്ടൽ മുഖേന 105 പേർക്ക് മൂന്ന് നേരം പാചകംചെയ്ത ഭക്ഷണവും നൽകുന്നുണ്ട്. 100 പേർക്ക് വീട് വാസയോഗ്യമാക്കൽ പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തി.
ആരോഗ്യ സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ അധ്യക്ഷയായി. മരാമത്ത് കമ്മിറ്റി ചെയർമാൻ പി സി രാജൻ, കൗൺസിലർമാരായ എസ് എം തുഷാര, നവ്യ ഹരിദാസ്, വി പി മനോജ്, പി മുഹസിന, വി പ്രസന്ന, സിഡിഎസ് ചെയർ പേഴ്‌സൺമാരായ ശ്രീജ , ജാസ്മിൻ, അംബിക എന്നിവർ സംസാരിച്ചു. ക്ഷേമസമിതി ചെയർമാൻ പി ദിവാകരൻ സ്വാഗതവും പ്രോജക്ട് ഓഫീസർ ടി കെ പ്രകാശൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..