18 December Thursday

തയ്യൽ തൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

എകെടിഎ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്

 കോഴിക്കോട്‌ 

എകെടിഎ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. വെട്ടിക്കുറച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ  പുനഃസ്ഥാപിക്കുക, പാചകവാതക വിലവർധന പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണംചെയ്യുക, റിട്ടയർമെന്റ്‌ പെൻഷൻ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, നികുതിവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ മാനുക്കുട്ടൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഖദീജ ഹംസ, മൂരാട്‌ ദാമോദരൻ, പി എം രവീന്ദ്രൻ, എം രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ടി പി നസീറാഭായ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top