18 December Thursday

ഐഎന്‍എല്‍സി 
സംസ്ഥാന സമ്മേളനം
17 മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കോഴിക്കോട്
ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് (ഐഎൻഎൽസി) സംസ്ഥാന സമ്മേളനം 17 മുതൽ 19 വരെ കോഴിക്കോട്ട് നടക്കും. നളന്ദ ഓഡിറ്റോറിയത്തിൽ ശനി രാവിലെ പത്തിന് കോൺഗ്രസ് -എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മുഖ്യാതിഥിയാവും.  
വെള്ളി രാവിലെ പത്തിന് പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. 18ന് പകൽ രണ്ടിന് ട്രേഡ് യൂണിയൻ സമ്മേളനവും വൈകിട്ട്‌ അഞ്ചിന് മുതലക്കുളത്ത് പൊതുസമ്മേളനവും ചേരും.  വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി എം ജീവകുമാർ, സ്വാഗതസംഘം ചെയർമാൻ വി ഗോപാലൻ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top