29 March Friday

‘അതിരാണിപ്പാടം@50’ദേശത്തിന്റെ കഥ അമ്പതാം പിറന്നാളിൽ

സ്വന്തം ലേഖികUpdated: Sunday Jan 16, 2022

എസ് കെ പൊറ്റെക്കാട്ട് കൾച്ചറൽ സെന്ററിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു ദേശത്തിന്റെ കഥയുടെ 
അമ്പതാം വാർഷികാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ഒരു ദേശത്തിന്റെ ജീവിതത്തെയും ജീവിതങ്ങളെയും അക്ഷരങ്ങളിൽ പകുത്ത മഹത്‌ കൃതിയുടെ അരനൂറ്റാണ്ടിന്റെ ഒളിമങ്ങാത്ത വായനാനുഭവങ്ങളുടെ ആഘോഷമായി ‘അതിരാണിപ്പാടം@50.  ശ്രീധരന്റെ അതിരാണിപ്പാടത്തിലൂടെയുള്ള യാത്രയിൽ ലോകത്തിന്റെ തന്നെ കഥ പറഞ്ഞ എസ്‌ കെ പൊറ്റെക്കാട്ടിന്റെ  ‘ഒരു ദേശത്തിന്റെ കഥ’യുടെ അമ്പതാം വാർഷികം അനശ്വരമായ എഴുത്തിനുള്ള  കാലത്തിന്റെ കൈയൊപ്പായി.  കേരള സാഹിത്യ അക്കാദമിയും എസ്‌ കെ പൊറ്റെക്കാട്ട്‌ കൾച്ചറൽ സെന്ററുമായി ചേർന്ന്‌ നടത്തിയ  പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു.
   പല രീതിയിൽ  കലുഷിതമായ സാമൂഹിക സാഹചര്യത്തെ മാറ്റാനായി സാംസ്‌കാരിക രംഗത്ത്‌ കൂടുതൽ ഇടപെടലുകൾ ആവശ്യമാണ്‌. ജനങ്ങളിൽ മതേതര–-സാംസ്‌കാരിക മൂല്യങ്ങളുണ്ടാക്കാനും  ഉണർവ്‌ പകരാനുമുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. അവഗണിക്കപ്പെട്ടവരെ കുറിച്ചുള്ള എഴുത്താണ്‌ എസ്‌കെയുടെ കൃതികളിൽ കാണാനാവുന്നത്‌. ദേശത്തിന്റെ കഥയിലും ആദ്യാവസാനം ഈ സമീപനമാണ്‌  സ്വീകരിച്ചത്‌. പുതിയ കാലത്തെ പല എഴുത്തുകാരിലും ഇത്‌ കാണുന്നില്ല. എസ്‌ കെ പൊറ്റെക്കാട്ട്‌ കൾച്ചറൽ സെന്ററിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 
  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ അധ്യക്ഷനായി. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്‌, കൽപ്പറ്റ നാരായണൻ, ഡോ. ഖദീജ മുംതാസ്‌,  പി എം സുരേഷ്‌ ബാബു, ഡോ. യു ഹേമന്ത്‌ കുമാർ, സുമിത്ര ജയപ്രകാശ്‌, പുരുഷൻ കടലുണ്ടി, പി എം വി പണിക്കർ, സി വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. കെ പി മോഹനൻ സ്വാഗതവും ഇ ജയരാജൻ നന്ദിയും പറഞ്ഞു.  നടത്താനിരുന്ന സെമിനാറുകളും ഞായറാഴ്‌ചയിലെ പരിപാടിയും കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ റദ്ദാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top