20 April Saturday

മത്സ്യത്തൊഴിലാളികൾക്ക്‌ 
ആശ്വാസമേകി അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
വെസ്‌റ്റ്‌ഹിൽ
മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമേകി മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും.  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖലാ അദാലത്തിൽ, അപകട മരണമടഞ്ഞ 33 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 3.25 കോടി രൂപയും അപകടംമൂലം അവശതയനുഭവിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 19 ലക്ഷം രൂപയും നൽകി. ഒമ്പത്‌ പരാതികളിൽ  നാലെണ്ണം തീർപ്പാക്കി.  മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ സമുദ്ര കമ്യൂണിറ്റി ഹാളിലായിരുന്നു അദാലത്ത്‌. 
കഴിഞ്ഞ ദിവസം കോഴിക്കോട് ആഴക്കടലിൽ അകപ്പെട്ട പോത്തിനെ അതിസാഹസികമായി രക്ഷിച്ച തെക്കേ കടപ്പുറം മത്സ്യഗ്രാമത്തിലെ എ ടി ഫിറോസ്, ടി പി പൂവദ്, എ ടി സക്കീർ, ദിൽഷാദ്, മുഹമ്മദ് റാഫി എന്നിവരെ
 മന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി സജി ചെറിയാൻ എന്നിവർ ചേർന്ന് ആദരിച്ചു.  
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി.  ഫിഷറീസ് വകുപ്പ് ഡയറക്ടർ ആർ ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു.  മത്സ്യബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ, കമീഷണർ ഒ രേണുകാദേവി, മത്സ്യബോർഡ് അംഗം എ കെ ജബ്ബാർ, ഇൻഷൂറൻസ് കമ്പനി പ്രതിനിധികൾ ഇൻഷുറൻസ് വകുപ്പ് ഡയറക്ടർ വീണ മാധവൻ, മത്സ്യ ബോർഡംഗങ്ങളായ എ കെ ജബ്ബാർ, സി പയസ്, പി എ ഹാരിസ്, സഫർ ഖയാൽ, ഇൻഷുറൻസ് കമ്പനി പ്രതിനിധികളായ സുജിത്ത് പി കൃഷ്ണൻ, പി അഭിലാഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top