26 November Wednesday

ബേപ്പൂർ – ചാലിയം ജങ്കാർ സർവീസ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023
ഫറോക്ക്
സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ തുറമുഖ വകുപ്പ്‌ അധികൃതർ റദ്ദാക്കിയ ബേ​പ്പൂ​ർ –--​ചാ​ലി​യം ജ​ങ്കാ​ർ സ​ർ​വീസ് പു​ന​രാ​രം​ഭി​ച്ചു. വ്യാഴം രാവിലെയാണ് സർവീസ് തുടങ്ങിയത്. ജൂൺ ഇരുപതിനാണ് ജങ്കാറിന്റെ അനുമതി റദ്ദാക്കിയത്. 
കൊ​ച്ചി​യി​ൽനിന്ന്‌​ കഴിഞ്ഞദിവസം എത്തിയ നവീകരിച്ച ജ​ങ്കാ​റിന് തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. എല്ലാ സുരക്ഷാ ക്രമീകരണവും ഉറപ്പാക്കിയാണ് സർവീസ് തുടങ്ങാൻ തുറമുഖ വകുപ്പ് അനുമതിനൽകിയത്. ജങ്കാർ പുനരാരംഭിച്ചത് ചാലിയം–ബേപ്പൂർ യാത്ര എളുപ്പമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top