19 April Friday
സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

എം കേളപ്പൻ സ്മാരകം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
 
വടകര
എഴുത്തുകാരനും കമ്യൂണിസ്റ്റ് പോരാളിയുമായിരുന്ന എം കേളപ്പന്റെ സ്മരണക്കായി നിർമിച്ച സ്മാരകം നാടിന് സമർപ്പിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്ന ‘സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രം' സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എം കേളപ്പന്റെ ഛായാപടം ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ ടി സപന്യ വിശ്രമകേന്ദ്രത്തിൽ അനാഛാദനംചെയ്തു. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കെ കുഞ്ഞിക്കണ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജ, പി എം ലീന, എം കേളപ്പന്റെ ഭാര്യ എം നാരായണി  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top