12 July Saturday
ഒരുലക്ഷം പേർ പങ്കെടുക്കും

ഫ്രീഡം സ്‌ട്രീറ്റ് ഇന്ന്‌; 
പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
 
കോഴിക്കോട്‌
സ്വാതന്ത്ര്യത്തിന്റെ സുവർണ സ്‌മൃതികളുയർന്ന കോഴിക്കോട്‌ കടപ്പുറത്ത്‌ 75ാം സ്വാതന്ത്ര്യദിനത്തിൽ ഒരുലക്ഷം പേർ അണിനിരക്കുന്ന ഫ്രീഡം സ്‌ട്രീറ്റുമായി ഡിവൈഎഫ്‌ഐ.  ജനാധിപത്യത്തിന്റെ മൂല്യവും യുവതയുടെ അവകാശങ്ങളും ഓർമപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. ഫ്രീഡം സ്‌ക്വയറിലാണ്‌  ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യമുയർത്തിയുള്ള പരിപാടി.
മതനിരപേക്ഷതയുടെ കാവലാളാകാനുള്ള ആഹ്വാനവുമായി തിങ്കൾ വൈകിട്ട്‌ നാലുമുതൽ രാത്രി എട്ടുവരെയുള്ള പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, എ പ്രദീപ്‌ കുമാർ, കെ ഇ എൻ, ഡോ. ഖദീജ മുംതാസ്‌ തുടങ്ങിയവർ പങ്കെടുക്കും. കലാപരിപാടികളും അരങ്ങേറും. 17 ബ്ലോക്കുകളിലെ പ്രവർത്തകർ കടപ്പുറത്തേക്കെത്തും.  ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top