25 April Thursday

ആസ്ട്രോണമി ആൻഡ്‌ ആസ്ട്രോ ഫിസിക്സ് ദേശീയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
ഫറോക്ക് 
ഫാറൂഖ് കോളേജ് പ്ലാറ്റിനം ജൂബിലി പരിപാടികളുടെ മുന്നോടിയായി ആസ്ട്രോണമി ആൻഡ്‌  ആസ്ട്രോ ഫിസിക്സ് ദേശീയ സമ്മേളനം സംഘടിപ്പിച്ചു.  കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗം, പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ്‌ ആസ്ട്രോഫിസിക്സുമായി  (ഐയുസിഎഎ) സഹകരിച്ചാണ്‌  സമ്മേളനം നടത്തിയത്‌. ദേശീയ–-അന്തർ ദേശീയ തലങ്ങളിൽ ആസ്ട്രോ ഫിസിക്സുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ സ്ഥാപനമാണ് ഐയുസിഎഎ. വിവിധ സർവകലാശാലകളിൽ മാത്രം സംഘടിപ്പിക്കാറുള്ള  ഈ സമ്മേളനത്തിന് ആദ്യമായാണ് ഒരു കോളേജ് ക്യാമ്പസ് വേദിയാവുന്നത്.
കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ എം നസീർ അധ്യക്ഷനായി. 
 ഡോ. സുന്ദർ സഹായ് നാഥൻ ( ബിബിഎആർസി  മുംബൈ), ഡോ. രൺജീവ് മിശ്ര, ഡോ. ഗുലാബ് ദേവാംഗൻ (ഐയുസിഎഎ , പുണെ), ഡോ. സി എസ് സ്റ്റാലിൻ ( ഐഐടി  ബംഗളൂരു) തുടങ്ങിയവർ വിവിധ വിഷയത്തിൽ സംസാരിച്ചു. കോളേജ് മാനേജർ സി പി കുഞ്ഞുമുഹമ്മദ്, ഡോ. സി ഡി രവികുമാർ, ഡോ. പി എ ശുഭ എന്നിവർ  സംസാരിച്ചു .വകുപ്പ് മേധാവി മിഥുൻ ഷാ സ്വാഗതവും പ്രോഗ്രാം കൺവീനർ നസീഫ് മുഹമ്മദ് നന്ദിയും പറഞ്ഞു
 സമ്മേളനത്തിന് മുന്നോടിയായി ഗവേഷക വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാഥികൾക്കുമായി ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അറുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . ദേശീയ തലത്തിലെ നിരവധി ഗവേഷണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ശാസ്ത്രജ്ഞരും ഗവേഷകരും പങ്കാളികളായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top