26 April Friday

ശ്വാസം മുട്ടുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020
കോഴിക്കോട് 
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻവർധന.  ചൊവ്വാഴ്‌ച 58 പേർക്ക്‌ കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 40 പേർ തൂണേരിക്കാരാണ്‌.  21 പേർ രോഗമുക്തി നേടി.
വടകര, നാദാപുരം പഞ്ചായത്തുകൾ കഴിഞ്ഞ ദിവസം കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയിരുന്നു. ഇതിനുപുറമെ ചൊവ്വാഴ്‌ച തൂണേരി പഞ്ചായത്തിൽ  ട്രിപ്പിൾ  ലോക്്‌ ഡൗണും പ്രഖ്യാപിച്ചു. വടകര നഗരസഭയെ കണ്ടെയ്‌ൻമെന്റ്‌ സോണാക്കുകയും ചെയ്‌തു. 
 ജൂലൈ 11 ന് തൂണേരി പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പ്രത്യേക ആന്റിജൻ പരിശോധനയിലാണ്‌  ഇത്രയധികമാളുകൾക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗം വന്നതിൽ നാലുവയസ്സുള്ള കുട്ടി മുതൽ യുവാക്കളും 70 വയസ്സ്‌ പിന്നിട്ടവരുമുണ്ട്‌. എട്ടുപേർ 60 വയസ്സുകഴിഞ്ഞവരാണ്‌.     
  നാദാപുരത്ത് ആശുപത്രിയിൽ പ്രത്യേക ആന്റിജൻ പരിശോധനയിൽ  ‌ ആറുപേർക്ക്‌ രോഗം സ്ഥിരീകരിച്ചു‌. കുവൈത്തിൽനിന്നുവന്ന  46 വയസ്സുള്ള തലക്കുളത്തൂർ സ്വദേശി. 22 വയസ്സുള്ള കല്ലായി സ്വദേശിക്ക്‌ മീഞ്ചന്തയിൽ പോസിറ്റീവായ ആളുമായുള്ള സമ്പർക്കത്തിലാണ്‌ രോഗമുണ്ടായത്‌. 19 വയസ്സുള്ള കല്ലായി സ്വദേശിനിക്കും 45കാരനായ നല്ലളം നിവാസിക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌‌.  43 വയസ്സുള്ള തിക്കോടി സ്വദേശി കുവൈത്തിൽനിന്നും‌ 29 വയസ്സുള്ള കാവിലുംപാറ സ്വദേശികളായ ദമ്പതികൾ ഖത്തറിൽനിന്നും 35 വയസ്സുള്ള അരിക്കുളം സ്വദേശി  ബംഗളൂരുവിൽനിന്നുമാണ്‌ എത്തിയത്‌.    
  രോഗം മാറിയവർ 
 എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന  22 വയസ്സുള്ള താമരശേരി സ്വദേശി,  40 വയസ്സുള്ള ഫറോക്ക് സ്വദേശി,  37 വയസ്സുള്ള ചെറുവണ്ണൂർ സ്വദേശി, 26 വയസ്സുള്ള ഫറോക്ക് സ്വദേശി, 32 വയസ്സുള്ള കൊളത്തറ സ്വദേശി, 26 വയസ്സുള്ള കാരശേരി സ്വദേശി,  23 വയസ്സുള്ള മലാപ്പറമ്പ് സ്വദേശി,  43 വയസ്സുള്ള പെരുമണ്ണ സ്വദേശി, 28 വയസ്സുള്ള കൊയിലാണ്ടി സ്വദേശി,  32 വയസ്സുള്ള വെസ്റ്റ്ഹിൽ സ്വദേശി, വെള്ളയിൽ സ്വദേശിനിയായ  5 വയസ്സുകാരി,  24 വയസ്സുള്ള മേപ്പയ്യൂർ സ്വദേശി, 28 വയസ്സുള്ള കോടഞ്ചേരി സ്വദേശി,   26 വയസ്സുള്ള പൊക്കുന്ന് സ്വദേശി,  തിരുവനന്തപുരം സ്വദേശി, മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 36 വയസ്സുള്ള നന്മണ്ട സ്വദേശി, 50 വയസ്സുള്ള കടലുണ്ടി സ്വദേശിനി,  26 വയസ്സുള്ള ചാത്തമംഗലം സ്വദേശിനി,  25 വയസ്സുള്ള തൂണേരി സ്വദേശിനി,  60 വയസ്സുള്ള താമരശേരി സ്വദേശി, 45 വയസ്സുള്ള തിരുവനന്തപുരം സ്വദേശി.
പരിശോധിച്ചത്‌ 1000 സാമ്പിളുകൾ 
ചൊവ്വാഴ്‌ച 1000 സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ആകെ 22,365 സ്രവസാമ്പിളുകൾ പരിശോധനക്കയച്ചതിൽ 21,837 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 21,420  നെഗറ്റീവ് ആണ്. 468  ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോൾ 209 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്‌. ഇതിൽ 48 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 83 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും കോഴിക്കോട് എൻഐടി എഫ്എൽടിസിയിൽ 69 പേരും  നാലുപേർ കണ്ണൂരിലും മൂന്നുപേർ മലപ്പുറത്തും ഒരാൾ തിരുവനന്തപുരത്തും  ഒരാൾ എറണാകുളത്തും ചികിത്സയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top