29 March Friday

ബയോ ഫാർമസി 
ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കൊയിലാണ്ടി

കൃഷി ആവശ്യത്തിനുള്ള വിത്ത്, വളം, കീടനാശിനിയുൾപ്പെടെയുള്ള സാധനങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കാനായി അരിക്കുളം പഞ്ചായത്ത് മുക്കിൽ പന്തലായനി അഗ്രോ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബയോ ഫാർമസി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനംചെയ്തു. ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ്‌ എ എം സുഗതൻ നിർവഹിച്ചു. ജെ എൻ പ്രേം ഭാസിൻ അധ്യക്ഷനായി. വികസന സ്ഥിരംസമിതി അധ്യക്ഷൻ എം പ്രകാശൻ, ബ്ലോക്ക് മെമ്പർ ടി എം രജില, കെ എം അമ്മദ്, സി രാധ, സി പ്രഭാകരൻ, ഒ കെ ചന്ദ്രൻ, അഷറഫ് വള്ളോട്ട് തുടങ്ങിയവർ സംസാരിച്ചു. എം സുനിൽ സ്വാഗതവും കെ ബാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top