26 April Friday

ബാർബർ--- ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കൺവൻഷൻ സിഐടിയു 
ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

പേരാമ്പ്ര
ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും ബിനാമി ഷോപ്പുകൾ നിയന്ത്രിക്കണമെന്നും കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ(സിഐടിയു)  ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. മേപ്പയൂർ ഉണ്ണര സ്മാരക ഹാളിൽ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ സോമൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി ജി ജിജോ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എം എം സുനിൽകുമാർ കണക്കും അവതരിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി എ സി അനൂപ്, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ദാമോദരൻ,  ജോയിന്റ്‌ സെക്രട്ടറി എം ബാബു, രാജീവൻ, സദു വയനാട്, വി ടി ബഷീർ മലപ്പുറം, ബോബു കണ്ണൂർ എന്നിവർ സംസാരിച്ചു. വി ഷൈജു സ്വാഗതവും എം പി കുഞ്ഞമ്മത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി കെ സോമൻ(പ്രസിഡന്റ്‌), റഫീക്ക് സിറ്റി, ഷൈജു ഫറോക്ക് (വൈസ് പ്രസിഡന്റുമാർ), എം പി കുഞ്ഞമ്മത് മേപ്പയൂർ (സെക്രട്ടറി), സജിമോൾ കുറ്റ്യാടി, എം സി അശോകൻ (ജോയിന്റ്‌ സെക്രട്ടറിമാർ), എം എം സുനിൽകുമാർ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top