24 April Wednesday

കേന്ദ്ര അവഗണനക്കെതിരെ അണിനിരക്കുക: കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കെഎസ്ടിഎ ജില്ലാ കൗൺസിൽ സംസ്ഥാന എക്സി.അംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
കേന്ദ്ര സർക്കാർ കേരളത്തോട് പുലർത്തുന്ന അവഗണന‌ക്കെതിരെ  മുഴുവൻ അധ്യാപകരും ജനാധിപത്യ സമൂഹവും അണിനിരക്കണമെന്ന് കെഎസ്ടിഎ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളിലെ  വിഷയങ്ങൾ അടിസ്ഥാനമാക്കി രൂപംനൽകുന്ന സമര പരിപാടികൾ വിജയിപ്പിക്കാൻ കൗൺസിൽ ആഹ്വാനംചെയ്തു. 
സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം കെ സി സുധീർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ എൻ സജീഷ് നാരായണൻ, വി പി മനോജ്‌, ജില്ലാ ജോ. സെക്രട്ടറി ടി ദേവാനന്ദൻ, ട്രഷറർ വി പി സദാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ  റിപ്പോർട്ടും വൈസ്‌ പ്രസിഡന്റ് വി വി വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top