കുറ്റിക്കാട്ടൂർ
പൈങ്ങോട്ടുപുറം പാലോറക്കുന്നിൽ പെരുവയൽ സ്വദേശി റഫീഖിന്റെ രണ്ടര ഏക്കറോളം തീപിടിച്ചുനശിച്ചു. മരങ്ങളും അടിക്കാടുകളും കത്തി. ആമ, പാമ്പ് എന്നിവയും മറ്റു ചെറുജീവികളും ചത്തു. സ്റ്റേഷൻ ഓഫീസർ കെ പി ബാബുരാജിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഫൈസിയുടെയും നേതൃത്വത്തിൽ വെള്ളിമാടുകുന്ന് നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അഞ്ചുമണിക്കൂറോളം യത്നിച്ചാണ് തീയണച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ കെ ലതീഷ്, എം ടി റാഷിദ്, സി വിവേക്, നിഖിൽ മല്ലിശ്ശേരി, എസ് എം സിനീഷ്, ചസിൻ ചന്ദ്രൻ, ടി പി മഹേഷ്, പി പി ശൈലേഷ്, ഹോം ഗാർഡുമാരായ രാജേഷ് ഖന്ന, ബിനു വർഗീസ്, സുരേഷ് കുമാർ, സിവിൽ ഡിഫൻസ് വളന്റിയർമാരായ ഷമീർ കോവൂർ, മനു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..