18 December Thursday

ത്രിദിന ദേശീയ സെമിനാറിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
ഫറോക്ക് 
"കേരളത്തിന്റെ പരിസ്ഥിതി ചരിത്രം; വിജ്ഞാനം, വികസനം, പ്രസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് ചരിത്ര വിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ ബുധനാഴ്‌ച തുടങ്ങും. വിരമിക്കുന്ന കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ടി മുഹമ്മദലിക്ക് ബഹുമാനാർഥം സമർപ്പിക്കുന്ന സെമിനാർ ജാമിയ മില്ലിയ ഇസ്ലാമിയ്യ, ജവഹർലാൽ നെഹ്‌റു പഠന കേന്ദ്രത്തിലെ പ്രൊഫസർ വേലായുധം ശരവണൻ ഉദ്‌ഘാടനംചെയ്യും. വെള്ളിയാഴ്‌ച സമാപിക്കും.
 ജർമനിയിലെ എർഫർട് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സൂസൻ റാവു പങ്കെടുക്കും.   ചെറുവയൽ രാമൻ, ചരിത്രകാരന്മാരായ, ഡോ. കെ എൻ ഗണേഷ്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. വിനിൽ പോൾ, ഡോ. കെ എസ് മാധവൻ, ഡോ. അഭിലാഷ് മലയിൽ, പ്രശസ്ത എഴുത്തുകാരൻ വി മുസഫർ അഹമ്മദ് എന്നിവർ സംസാരിക്കും. ഗവേഷണ പ്രബന്ധാവതരണങ്ങളും ഉണ്ടാകുമെന്ന് സെമിനാർ കോ -ഓർഡിനേറ്റർ ഡോ.യു ഷുമൈസ്  അറിയിച്ചു.
സെമിനാറിനോടനുബന്ധിച്ച് കോഴിക്കോട് റീജിയണൽ ആർകൈവ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പുരാരേഖാ പ്രദർശനം പ്രിൻസിപ്പൽ ഡോ. കെ എം നസീർ ഉദ്‌ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top