20 April Saturday

കാർഷിക നിയമവും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
ഫറോക്ക് 
രാജ്യത്തിനാകെ വിനാശകരമായ  കാർഷിക നിയമവും വൈദ്യുതി ഭേദഗതി ബില്ലും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ - (സിഐടിയു)  ഫറോക്ക് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
 ടി പി  രാജീവൻ  നഗറിൽ (ചെറുവണ്ണർ കമ്യൂണിറ്റി ഹാൾ) നടന്ന സമ്മേളനം  സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയ പ്രകാശൻ ഉദ്ഘാടനംചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി ഉണ്ണികൃഷ്ണൻ, ഡിവിഷൻ സെക്രട്ടറി പി കെ ജയചന്ദ്രൻ, എം എം അബ്ദുൾ അക്ബർ, പി കെ പ്രമോദ് കുമാർ, കെ മോഹനദാസൻ എന്നിവർ  സംസാരിച്ചു.
ഭാരവാഹികൾ: വിനോദ് കുമാർ കിഴക്കേതൊടി (പ്രസിഡന്റ്‌), ജെ മുഹമ്മത് അസ്ലം, വി കെ ദീപ (വൈസ് പ്രസിഡന്റ്‌), സി വി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ടി  സജിത് കുമാർ, കെ നന്ദിത (ജോ.സെക്രട്ടറി), പി പ്രദീഷ് (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top