20 April Saturday
ഏഴ് വീടുകൾ ഭാഗികമായി തകർന്നു

മഴ: ബന്ധുവീടുകളിലേക്ക് 
മാറിയത് 47 കുടുംബങ്ങൾ

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021
 
വടകര
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിമിർത്തുചെയ്ത മഴയിൽ താലൂക്കിൽ വ്യാപക നാശം. ഏഴ് വീടുകൾ ഭാഗികമായി തകർന്നു.  47 കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. ബുധനാഴ്ച മഴക്ക് അൽപ്പം ശമനമുണ്ടായി. വടകര, ചെക്യാട്, ഒഞ്ചിയം ചോറോട് വില്ലേജുകളിൽനിന്നുള്ള 11 കുടുംബങ്ങളിലെ 47 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. ഭാഗികമായി തകർന്ന വീടുകളിലുള്ളവരെയാണ് മാറ്റിയത്.   മഴ ശമിച്ചതോടെ 9 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് തിരിച്ചു.  കനത്ത മഴയിൽ 5 കിണറുകൾ തകർന്നു. നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ കിണറുകളാണ് തകർന്നത്. ദേശീയ പാതയോട് ചേർന്ന് കൈനാട്ടിയിൽ മഴയിൽ തകർന്ന ഇരു നില കെട്ടിടം പൊളിച്ചുമാറ്റിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ്  70 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീഴാൻ തുടങ്ങിയത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്തെ കെട്ടിടം കടുത്ത അപകട ഭീഷണി ഉയർത്തിയതോടെ അധികൃതർ പൊളിച്ചുമാറ്റാൻ നിർദേശിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top