25 April Thursday
105 വാഹനങ്ങൾക്ക് ‘ശാപമോക്ഷം'

നാദാപുരം പൊലീസ് സ്റ്റേഷനിലെ ദുരിതമൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
 
നാദാപുരം 
പതിറ്റാണ്ടുകളായി നാദാപുരം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കെട്ടിക്കിടന്നിരുന്ന കസ്റ്റഡി വാഹനങ്ങൾ ഒഴിവാക്കുന്നു. 105 വാഹനങ്ങളാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ സ്വകാര്യ സ്ക്രാപ്പ് കമ്പനി ലേലത്തിലെടുത്തത്. 
വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുക്കുകയും ഉടമസ്ഥരില്ലാതെ കണ്ടുകെട്ടിയതുമായ വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചതായിരുന്നു. വാഹനങ്ങളുടെ ആർ സി ഉടമകളെ കണ്ടെത്തി നോട്ടീസ് നൽകി പിഴയടച്ച് വാഹനങ്ങൾ സ്റ്റേഷനിൽനിന്ന് എടുത്തുമാറ്റാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ ടീം വൺ എന്ന പേരിലുള്ള സ്ക്രാപ്പ് കമ്പനി സ്റ്റേഷനിലെ 104 ഇരുചക്ര വാഹനങ്ങളും, ഒരു ഗുഡ്സ് ഓട്ടോറിക്ഷയും അഞ്ചു ലക്ഷത്തിലധികം രൂപയ്ക്ക് ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 1000 മുതൽ 13,000 രൂപ വരെ വാഹനങ്ങൾക്ക് ലഭിച്ചു. 
ലേലത്തിൽ പിടിച്ച വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രത്യേകം അടയാളങ്ങൾ ഇട്ട് തരം തിരിച്ച് കമ്പനി അധികൃതർക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top