27 April Saturday
- ബിജെപി

എടുക്കാൻ വന്നവർ നേതൃത്വത്തിൽ; 
വിമർശനവുമായി കെ പി ശ്രീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
 
കോഴിക്കോട്‌ 
പൊതുപ്രവർത്തനം പണ്ട്   കൊടുക്കാൻ വന്നവരുടേതായിരുന്നുവെന്നും  കാലം മാറിയപ്പോൾ എടുക്കാൻ വന്നവർ കൊടുക്കാൻ വന്നവരുടെ ഇടം കെെയേറിയെന്നും  ബിജെപി മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി ശ്രീശൻ. മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ വി ശ്രീധരന്റെ ശതാഭിഷേകദിനത്തിൽ ആശംസകൾ നേർന്നാണ്‌ നേതൃത്വത്തിനെതിരേ ശ്രീശന്റെ  വിമർശനം. തൻകാര്യം നേടാൻ ആരുടെ മൂർധാവും ചവിട്ടുപടിയാക്കുന്ന പതിവ് രാഷ്‌ട്രീയക്കാരനിൽനിന്നും വ്യത്യസ്‌തനാണ്‌ ശ്രീധരൻ. കൈകൾ സധൈര്യം ആകാശത്തോളമുയർത്തി നിവർത്തിക്കാണിക്കാൻ പോന്നവൻ.  
     വിവാദങ്ങളിലൂടെ വാർത്തകളിൽ വന്നു നിറഞ്ഞില്ലെന്നും എളിമയുടെ തെളിമയിൽ എതിരാളികൾക്കും  ആദരണീയനായിരുന്നുവെന്നും ഫേസ്‌ബുക്ക്‌ കുറിപ്പിൽ ശ്രീശൻ പറയുന്നു. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ്‌ കെ  സുരേന്ദ്രന്റെയും മറ്റും ശൈലിയോടുള്ള അമർഷം പരോക്ഷമായി സൂചിപ്പിക്കുന്നതാണ്‌ കുറിപ്പ്‌. 
      കുറിപ്പിനടിയിൽ പ്രതികരണമായി ഇന്നത്തെ നേതൃത്വം ഫ്രോഡുകളാണെന്ന്‌ സൂചിപ്പിച്ചുള്ള കർഷകമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽവൈദ്യമംഗലത്തിന്റെ പരാമർശം വൻ വിവാദമായി. കെ വി ശ്രീധരനുമായി താരതമ്യം ചെയ്‌താണ്‌ ഇന്നുള്ളത്‌ ഫ്രോഡുകളാണെന്ന്‌ അതിൽ പരാമർശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top