20 April Saturday
8 പേര്‍ക്ക് ഭേദമായി

16 പേർക്ക്‌ രോഗബാധ

സ്വന്തം ലേഖകൻUpdated: Tuesday Jul 14, 2020
കോഴിക്കോട് 
ജില്ലയിൽ 16 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കത്തിലാണ്‌ മൂന്ന്‌ പേർക്ക്‌ രോഗബാധ. മൂന്നുപേർ വിദേശത്തുനിന്ന്‌ വന്നതാണ്‌. ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 
പോസിറ്റീവായവർ
കോവിഡ്‌ പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫീസ് ജീവനക്കാരിയായ തലക്കുളത്തൂർ സ്വദേശിനി (45)‌, വടകര ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ വില്യാപ്പള്ളി സ്വദേശികളായ (50), (45) വയസ്സുള്ള ദമ്പതികൾ, കുണ്ടായിത്തോട് സ്വദേശിയുടെ സമ്പർക്കത്തിൽ വന്ന കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ സ്വദേശി (27),  ബഹ്‌റൈനിൽ നിന്നെത്തിയ മരുതോങ്കര സ്വദേശി (34), പോസിറ്റീവായ മീഞ്ചന്ത സ്വദേശിയുടെ സമ്പർക്കത്തിൽ വന്ന ചാലപ്പുറം സ്വദേശി (61), വടകര ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ വടകര സ്വദേശി (46), മകൻ (14), നല്ലളം സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ (34),  ചോറോട്  സ്വദേശി (59), മഹാരാഷ്ട്രയിൽനിന്നും ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി ഡ്രൈവർ, ഖത്തറിൽ നിന്നെത്തിയ എടച്ചേരി സ്വദേശി (37), പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരി (42), ജമ്മുവിൽ നിന്നെത്തിയ ചാത്തമംഗലം  സ്വദേശിയായ സൈനികൻ (27), റിയാദിൽ നിന്നെത്തിയ മണിയൂർ സ്വദേശി (37), ബംഗളൂരുവിൽ നിന്നെത്തിയ കായക്കൊടി  സ്വദേശി (40), കുരുവട്ടൂർ  സ്വദേശി (38).  
രോഗമുക്തി നേടിയവർ
മെഡി കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി (31), തൂണേരി സ്വദേശിയായ രണ്ട് വയസുള്ള പെൺകുട്ടി, ചെക്യാട്  സ്വദേശി (44), ചാത്തമംഗലം സ്വദേശി ഒരു വയസുള്ള ആൺകുട്ടി, വളയം സ്വദേശി (55), എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (30), ഉണ്ണികുളം സ്വദേശി (36), നടുവണ്ണൂർ സ്വദേശി (28).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top